Your Image Description Your Image Description

ഗ്രാമീണ മേഖലയിൽ ഇനിമുതൽ അപേക്ഷിച്ച് 15 ദിവസത്തിനകം വൈദ്യുതി കണക്‌ഷൻ ലഭിക്കും. മെട്രോപൊളിറ്റൻ നഗരങ്ങളിൽ മൂന്നു ദിവസത്തിനകവും മുനിസിപ്പൽ പ്രദേശങ്ങളിൽ ഏഴു ദിവസത്തിനകവും ലഭ്യമാക്കുംവിധം വൈദ്യുതി ഉപഭോക്തൃ അവകാശ ചട്ടങ്ങളിൽ ഭേദഗതി വരുത്തി കേന്ദ്ര ഊർജമന്ത്രാലയം ഉത്തരവിറക്കി.

ഗാമപ്രദേശങ്ങളിൽ 30 ദിവസവും മെട്രോ നഗരങ്ങളിൽ ഏഴുദിവസവും മുനിസിപ്പൽ പ്രദേശങ്ങളിൽ 15 ദിവസവുമാണ് നിലവിൽ വൈദ്യുതിക്കായി കാത്തിരിക്കേണ്ടി വരുന്നത്. ഇതിലാണ് ഭേദഗതി കൊണ്ടുവരുന്നത്. എന്നാൽ, ഗ്രാമീണമേഖലയിലെ മലയോരപ്രദേശങ്ങളിൽ കണക്‌ഷൻ ലഭിക്കാൻ 30 ദിവസംതന്നെ കാത്തിരിക്കണം.

Leave a Reply

Your email address will not be published. Required fields are marked *