Your Image Description Your Image Description

ഇന്ത്യക്കാർ റഷ്യയിൽ സൈന്യത്തെ സഹായിക്കുന്ന ജോലികളിൽ ചേർന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം. വിഷയം മോസ്‌കോയിലെ എംബസിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും തുടർനടപടികൾ സ്വീകരിച്ചുവരുകയാണെന്നും വിദേശകാര്യവക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.

റഷ്യൻ സൈന്യത്തിന്റെ സപ്പോർട്ട് സ്റ്റാഫുകളെന്ന നിലയിൽ പ്രവർത്തിക്കുന്ന ഇന്ത്യക്കാരെ വിട്ടയക്കണമെന്ന് റഷ്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. യുദ്ധമേഖലയിൽനിന്ന് പൂർണമായും വിട്ടുനിൽക്കണമെന്ന് ഇന്ത്യക്കാരോട് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.യുക്രൈൻ അതിർത്തിയിൽ റഷ്യൻ സൈന്യത്തിന്റെ സഹായികളായി യുദ്ധംചെയ്യാൻ ഇന്ത്യക്കാർ നിർബന്ധിതരാകുന്നെന്ന വാർത്തകൾക്കു പിന്നാലെയാണ് മന്ത്രാലയത്തിന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *