Your Image Description Your Image Description

അയോധ്യ ക്ഷേത്രപ്രതിഷ്ഠയ്ക്ക് പിന്നാലെ കാംപസിൽ ആഘോഷം നടത്തിയതിനെ വിമർശിച്ച മലയാളിവിദ്യാർഥിയെ അറസ്റ്റുചെയ്തു. സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റിട്ടെന്ന പരാതിയിലാണ് നടപടി.

ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപ്പുലേഷൻ സയൻസസ് വിദ്യാർഥി അനന്തകൃഷ്ണനാണ് അറസ്റ്റിലായത്. മതവിദ്വേഷം പ്രചരിപ്പിച്ചെന്ന ജാമ്യമില്ലാവകുപ്പ് ചുമത്തിയാണ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ വിദ്യാർഥിക്ക് ജാമ്യമനുവദിച്ചു. പത്തനംതിട്ട സ്വദേശിയാണ് അനന്തകൃഷ്ണൻ.

Leave a Reply

Your email address will not be published. Required fields are marked *