Your Image Description Your Image Description

രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ 2026 ജൂലായ്-ഓഗസ്റ്റ് മാസത്തോടെ മുംബൈയിൽനിന്ന് അഹമ്മദാബാദിലേക്ക് ഓടിത്തുടങ്ങുമെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്. സൂറത്ത് റെയിൽവേ സ്റ്റേഷൻമുതൽ ബിലിമോറ സ്റ്റേഷൻവരെയുള്ള പാതയാണ് 2026-ൽ തുറക്കുക. ബാക്കി ഘട്ടംഘട്ടമായി തുറക്കും. ഗുജറാത്തിൽ തീവണ്ടിപ്പാതയുടെ പരിശോധനയ്ക്കെത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്.

മഹാരാഷ്ട്രയിൽ നേരത്തേയുണ്ടായിരുന്ന ഉദ്ധവ് താക്കറെ സർക്കാർ സ്ഥലം വിട്ടുതരാത്തതാണ് പദ്ധതി ഇത്രവൈകിപ്പിച്ചതെന്ന് അശ്വനി വൈഷ്ണവ് ആരോപിച്ചു. പാത പൂർണമായും തുറക്കുന്നതോടെ എല്ലാ സ്റ്റോപ്പുകളിലും നിർത്തുന്ന തീവണ്ടിയും ചിലസ്റ്റേഷനുകളിൽമാത്രം നിർത്തുന്ന വണ്ടികളും സർവീസ് നടത്തും. ലിമിറ്റഡ് സ്റ്റോപ്പ് തീവണ്ടി മുംബൈയിൽനിന്ന് രണ്ടുമണിക്കൂർകൊണ്ട് അഹമ്മദാബാദിലെത്തും. മറ്റുള്ളവ 2.45 മണിക്കൂറെടുക്കുമെന്നും മന്ത്രി പറഞ്ഞു. 12 സ്റ്റേഷനുകളാണ് ഈ പാതയിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *