Your Image Description Your Image Description

ഡീപ്‌ഫെയ്‌ക്കുകളുടെ വ്യാപനം തടയാൻ വാട്സാപ്പിൽ വസ്തുതാ പരിശോധനാ ഹെൽപ് ലൈനുകൾ ആരംഭിക്കാൻ ഇൻഫർമേഷൻ കോംബാറ്റ് അലയൻസ് (എം.സി.എ.).

ഇതിനായി വാട്‌സാപ്പിന്റെ മാതൃസ്ഥാപനമായ മെറ്റയുമായി കരാറിൽ ഒപ്പിട്ടതായി എം.സി.എ. പ്രസിഡന്റ് ഭാരത് ഗുപ്ത പറഞ്ഞു. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ മാർച്ച് മുതൽ ഹെൽപ്പ്‌ലൈൻ ലഭ്യമാകും. ചാറ്റ് ബോട്ടുകൾ വഴിയാകും സേവനങ്ങൾ ലഭ്യമാക്കുക. വിവിധ ഉറവിടങ്ങളിൽനിന്നും പ്രചരിക്കുന്ന ഡീപ്‌ഫെയ്‌ക്ക് ഉള്ളടക്കങ്ങളെക്കുറിച്ച് ഉപയോക്താക്കളെ ബോധവത്കരിക്കും.

ഹെൽപ്‌ലൈനുകളിൽ നിന്നുള്ള സന്ദേശങ്ങൾ വസ്തുതാ പരിശോധകർ, മാധ്യപ്രവർത്തകർ, സിവിക്-ടെക് പ്രൊഫഷണലുകൾ, ഗവേഷണ ലാബുകൾ, ഫൊറൻസിക് വിദഗ്ധർ എന്നിവർ ഉൾക്കൊള്ളുന്ന എം.സി.എ.യുടെ ഡീപ്‌ഫെയ്‌ക്ക് അനാലിസിസ് യൂണിറ്റുകൾ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും. ഇതിനായി എം.സി.എ. മെറ്റയുമായി ചേർന്ന് കേന്ദ്രീകൃത ഡീപ്‌ഫെയ്‌ക്ക് അനാലിസിസ് യൂണിറ്റുകൾ രൂപവത്കരിക്കും. ഹെൽപ്‌ലൈനിൽനിന്നുള്ള എല്ലാ സന്ദേശങ്ങളും ഈ യൂണിറ്റുകൾ പരിശോധിക്കും.

Leave a Reply

Your email address will not be published. Required fields are marked *