Your Image Description Your Image Description

ഖ​ത്ത​റി​നെ​യും ബ​ഹ്‌​റൈ​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന പാ​ല​ത്തി​ന്റെ നി​ർ​മാ​ണ​വു​മാ​യി മു​ന്നോ​ട്ടു പോ​കാ​ൻ ഖ​ത്ത​ർ-​ബ​ഹ്‌​റൈ​ൻ ഫോ​ളോ​അ​പ്പ് ക​മ്മി​റ്റി​യു​ടെ യോ​ഗ​ത്തി​ൽ ധാ​ര​ണ​യാ​യി. ഫ്ര​ൻ​ഡ്ഷി​പ് ബ്രി​ഡ്ജ് എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന പ​ദ്ധ​തി ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള വ്യാ​പാ​ര​വും യാ​ത്ര​യും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി 2008ലാ​ണ് പ്ര​ഖ്യാ​പി​ക്ക​പ്പെ​ടു​ന്ന​ത്.

പാ​ല​ത്തി​ന്റെ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് പു​നഃ​സം​ഘ​ടി​പ്പി​ക്കാ​നും പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളാ​നും യോ​ഗ​ത്തി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും തീ​രു​മാ​നി​ച്ചു.

ഖ​ത്ത​റി​ന് വേ​ണ്ടി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ഹ്മ​ദ് ബി​ൻ ഹ​സ​ൻ അ​ൽ ഹ​മ്മാ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് മ​നാ​മ​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. ബ​ഹ്‌​റൈ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ രാ​ഷ്ട്രീ​യ​കാ​ര്യ അ​ണ്ട​ർ സെ​ക്ര​ട്ട​റി ശൈ​ഖ് അ​ബ്ദു​ല്ല ബി​ൻ അ​ഹ്മ​ദ് ആ​ൽ ഖ​ലീ​ഫ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബ​ഹ്‌​റൈ​ൻ സം​ഘം പ​​ങ്കെ​ടു​ത്തു.

Leave a Reply

Your email address will not be published. Required fields are marked *