Your Image Description Your Image Description

അപകടസാധ്യതയുള്ള സാമ്പത്തിക ഇടപാടുകൾ നടക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽനിന്ന് യു.എ.ഇയെ ഒഴിവാക്കി. വെള്ളിയാഴ്ചയാണ് ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് യു.എ.ഇയെ തങ്ങളുടെ ഗ്രേലിസ്റ്റിൽനിന്ന് ഒഴിവാക്കിയതായി പ്രഖ്യാപിച്ചത്. യു.എ.ഇയുടെ സമ്പദ്മേഖലക്ക് ഇത് നേട്ടമാകുമെന്നാണ് വിലയിരുത്തുന്നത്.

അനധികൃത പണമൊഴുക്കിന് സാധ്യതയുള്ള രാജ്യങ്ങളെയാണ് എഫ്.എ.ടി.എഫ് ‘ഗ്രേ’ ലിസ്റ്റിൽ ഉൾപ്പെടുത്താറ്. കള്ളപ്പണം, തീവ്രവാദ ഫണ്ടിങ് എന്നിവ തടയാൻ യു.എ.ഇ സ്വീകരിച്ച നടപടികൾ കണക്കിലെടുത്താണ് ഗ്രേപട്ടികയിൽ നിന്ന് ഒഴിവാക്കിയത്. പട്ടികയിൽ നിന്ന് പുറത്തുകടന്നത് ആഗോളതലത്തിൽ യു.എ.ഇയുടെ സാമ്പത്തികരംഗത്തിന് കരുത്താകുമെന്നാണ് കണക്കുകൂട്ടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *