Your Image Description Your Image Description

ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ ശുപാർശകൾക്കനുസൃതമായി ഒമ്പതുമുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്കായി ഓപ്പൺബുക്ക് (പുസ്തകം തുറന്നുവെച്ചുള്ള) പരീക്ഷ സി.ബി.എസ്.ഇ. പരിഗണിക്കുന്നു. പരീക്ഷണാടിസ്ഥാനത്തിൽ രാജ്യത്തെ ചില സ്കൂളുകളിലാകും ഒമ്പത്, 10 ക്ലാസുകളിൽ ഇംഗ്ലീഷ്, ഗണിതം, ശാസ്ത്രം എന്നിവയിലും 11, 12 ക്ലാസുകളിൽ ഇംഗ്ലീഷ്, ഗണിതം, ബയോളജി എന്നിവയിലും ഈ വർഷം അവസാനത്തോടെ ഇത്തരത്തിൽ പരീക്ഷ നടത്തുക.

വിദ്യാർഥികൾക്ക് പാഠപുസ്തകമോ പഠനസാമഗ്രികളോ പരീക്ഷാഹാളിൽ കൊണ്ടുപോകാം. അവ റഫർചെയ്ത് പരീക്ഷയെഴുതാം. സാധാരണ പരീക്ഷയെക്കാൾ വെല്ലുവിളി നിറഞ്ഞതാണ് ഓപ്പൺബുക്ക് പരീക്ഷയെന്ന് വിദ്യാഭ്യാസ വിദഗ്‌ധർ പറയുന്നു. ഉത്തരം നോക്കി എഴുതുന്നതിനൊപ്പം വിഷയത്തെക്കുറിച്ചുള്ള ധാരണയും ആശയങ്ങൾ വിശകലനംചെയ്യാനുള്ള കഴിവും അളക്കപ്പെടും.

Leave a Reply

Your email address will not be published. Required fields are marked *