Your Image Description Your Image Description

മാധ്യമരംഗത്തിന്റെ നവീകരണം ലക്ഷ്യമിട്ട് ട്രാൻസ്‌ഫർമേറ്റീവ് പോർട്ടലുകൾ വ്യാഴാഴ്ച കേന്ദ്രമന്ത്രി അനുരാഗ് സിങ്‌ ഠാക്കൂർ പ്രകാശനം ചെയ്തു. ദിനപത്രങ്ങളുടെയും പ്രസിദ്ധീകരണങ്ങളുടെയും രജിസ്‌ട്രേഷനായി പ്രസ് സേവാ പോർട്ടൽ, സർക്കാരിന്റെ വാർത്താ വിനിമയ സംവിധാനങ്ങൾ ശക്തമാക്കാൻ ഇ-ബില്ലിങ്‌ സിസ്റ്റവും ട്രാൻസ്‌പേരന്റ് എംപാനൽമെന്റ് മീഡിയ പ്ലാനിങ്ങും സർക്കാർ പ്രവർത്തനങ്ങളുടെ വീഡിയോ ദൃശ്യങ്ങളടങ്ങിയ ഭാരത് പോർട്ടൽ, ലോക്കൽ കേബിൾ മേഖല ശക്തിപ്പെടുത്താൻ നാഷണൽ രജിസ്റ്റർ എന്നിവയാണ് പുതുതായി ആരംഭിച്ചത്.

ദിനപത്രങ്ങൾ, പ്രസാധകർ, ടി.വി. ചാനലുകൾ എന്നിവയുടെ സുഗമമായ ബിസിനസ് നടത്തിപ്പിനും സർക്കാരിന്റെ വാർത്താവിനിമയ മാർഗങ്ങൾ ശക്തമാക്കുന്നതിനും സർക്കാരിന്റെ പ്രവർത്തനങ്ങളുടെ ആധികാരിക വീഡിയോ ദൃശ്യങ്ങൾ ലഭ്യമാക്കുന്നതിനും ലോക്കൽ കേബിൾ ഓപ്പറേറ്റർമാർക്ക് സമഗ്രമായ ഡേറ്റാ ബേസ് ഒരുക്കുന്നതിനും ലക്ഷ്യമിട്ടാണ് നടപടികളെന്ന് മന്ത്രാലയം പറഞ്ഞു. ദിനപത്രങ്ങളുടെ രജിസ്‌ട്രേഷൻ നടപടികൾ ഏകീകരിക്കുന്നതിനായാണ് പ്രസ് സേവാ പോർട്ടലിന് രൂപംകൊടുത്തത്. 2023-ലെ പ്രസ് ആൻഡ് രജിസ്‌ട്രേഷൻ ഓഫ് പീരിയോഡിക്കൽസ് ആക്ട് 2023 പ്രകാരമാണ് പ്രസ് സേവാപോർട്ടൽ വികസിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *