Your Image Description Your Image Description

രാജ്യത്ത് അച്ചടിമാധ്യമങ്ങളുടെ എണ്ണത്തിലും പ്രചാരത്തിലും വർധനയെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ റിപ്പോർട്ട്.2023 മാർച്ച് 31 വരെയുള്ള കണക്കനുസരിച്ച് 1,48,363 രജിസ്റ്റർചെയ്ത അച്ചടി മാധ്യമങ്ങളുണ്ട്. എണ്ണം 2021-22ൽ 10,038 ആയിരുന്നത് 2022-23ൽ 10,152 ആയി. പ്രചാരം 22,57,26,209 ആയിരുന്നത് 23,22,92,405 ആയി. അതായത് 2.91 ശതമാനം വർധന.

ഏറ്റവുംകൂടുതൽ ദിനപത്രങ്ങൾ ഹിന്ദിയിലാണ്. 4496 എണ്ണം. രണ്ടാംസ്ഥാനത്ത് ഉറുദു (1123). ഏറ്റവും കൂടുതൽ പ്രസിദ്ധീകരണങ്ങളും ഹിന്ദിയിലാണ്. 16,782 എണ്ണം. മറാത്തി (2753), ഇംഗ്ലീഷ് (2443), തെലുഗു (2279), ഗുജറാത്തി (874), ബംഗാളി (536), ഒഡിയ (426), മലയാളം (340) എന്നിവയാണ് പിന്നാലെ വരുന്നവ.

Leave a Reply

Your email address will not be published. Required fields are marked *