Your Image Description Your Image Description

കർണാടകത്തിൽ ഇ-മാലിന്യം കൂടിവരുന്ന സാഹചര്യത്തിൽ നിയന്ത്രണം കർശനമാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. സംസ്ഥാനത്ത് കഴിഞ്ഞവർഷം ഏകദേശം എട്ടുലക്ഷം മെട്രിക് ടൺ ഇ-മാലിന്യമാണ്‌ ഉണ്ടായത്. ഏറ്റവുംകൂടുതൽ ഐ.ടി. നഗരമായ ബെംഗളൂരുവിലാണ്. സംസ്ഥാനത്ത് 108 ഇ-മാലിന്യ സംസ്കരണയൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്.

ഇ-മാലിന്യം ശരിയായരീതിയിൽ കൈകാര്യംചെയ്യുകയും ശാസ്ത്രീയമായി സംസ്കരിക്കുകയും ചെയ്തില്ലെങ്കിൽ കമ്പനികൾക്കെതിരേ കടുത്ത നടപടിയെടുക്കുമെന്ന് മന്ത്രി ഈശ്വർ ഖൻെഡ്ര അറിയിച്ചു. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിലെ ഉദ്യോഗസ്ഥർ, ഇ-മാലിന്യം സംസ്കരിക്കുന്നവർ, പുനഃചംക്രമണ കേന്ദ്രങ്ങൾ എന്നിവരുമായി മന്ത്രി യോഗംചേർന്നു. ഇ-മാലിന്യം സംബന്ധിച്ച നിയമങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ആളൊഴിഞ്ഞ സ്ഥലങ്ങൾ ഇത്തരം മാലിന്യങ്ങൾ തള്ളുന്ന ഇടങ്ങളാകരുതെന്നും മന്ത്രി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *