Your Image Description Your Image Description

വാക്സിൻ നല്‍കിയവയെ തിരിച്ചറിയാനും എണ്ണം കണക്കാക്കാനും തെരുവുനായകളില്‍ മൈക്രോചിപ്പ് ഘടിപ്പിക്കുന്ന പദ്ധതിയുമായി ബെംഗളൂരു കോര്‍പ്പറേഷന്‍. സ്വകാര്യസ്ഥാപനങ്ങളുമായി സഹകരിച്ചു നടപ്പാക്കുന്ന പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ തെരുവുനായകളില്‍ മൈക്രോചിപ്പ് ഘടിപ്പിക്കുന്ന രാജ്യത്തെ ആദ്യനഗരമായി ബെംഗളൂരു മാറും. ഒരു വാര്‍ഡില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയശേഷം മുഴുവന്‍ വാര്‍ഡുകളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനമെന്ന് ബെംഗളൂരു കോര്‍പ്പറേഷന്‍ മൃഗസംരക്ഷണ വിഭാഗം ജോയന്റ് ഡയറക്ടര്‍ ഡോ. കെ.പി. രവികുമാര്‍ പറഞ്ഞു.

നായകളെ പിടികൂടി വാക്സിന്‍ നല്‍കുന്നതിനൊപ്പമാണ് മൈക്രോചിപ്പ് ഘടിപ്പിക്കുക. കഴുത്തിലെ തൊലിക്കടിയില്‍ സ്ഥാപിക്കുന്ന ചിപ്പില്‍ നായയ്ക്ക് വാക്സിനെടുത്ത ദിവസം, കണ്ടെത്തിയ പ്രദേശം, ഏകദേശപ്രായം, വന്ധ്യംകരിച്ചതു സംബന്ധിച്ചവിവരങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തും. പിന്നീട്, പ്രത്യേക സ്‌കാനറുപയോഗിച്ച് ചിപ്പ് സ്‌കാന്‍ ചെയ്യുമ്പോള്‍ കംപ്യൂട്ടറിലോ മൊബൈലിലോ ഈ വിവരങ്ങള്‍ ലഭ്യമാകും. ഇതിലൂടെ ഒരേ നായയ്ക്കുതന്നെ വീണ്ടും വാക്സിനെടുക്കുന്നത് ഒഴിവാക്കാം.

Leave a Reply

Your email address will not be published. Required fields are marked *