Your Image Description Your Image Description

കേന്ദ്രസർക്കാർ കർഷകക്ഷേമത്തിനുള്ള എല്ലാ സാധ്യതകളും ഉപയോഗിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. മൊട്ടേരയിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ അമുലിന്റെ സുവർണജൂബിലി സംഗമം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് 60,000 അമൃതസരോവരങ്ങളാണ് കേന്ദ്രസർക്കാർ നിർമിച്ചിട്ടുള്ളതെന്ന് പ്രധാനമന്ത്രി പറഞ്ഞു. “ഇവ കർഷകർക്ക് ഉപകരിക്കുന്നതോടൊപ്പം ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെയും ശക്തിപ്പെടുത്തും. ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കാൻ ചെറുകിട കർഷകരെപ്പോലും പ്രാപ്തരാക്കുകയാണ് നമ്മുടെ ലക്ഷ്യം. അതോടൊപ്പം ക്ഷീര, മത്സ്യ മേഖലകളുടെ വികസനവും ഉറപ്പാക്കും. ക്ഷീരകർഷകർക്കും മത്സ്യകർഷകർക്കും കിസാൻ ക്രെഡിറ്റ് കാർഡ് ആദ്യമായി ഉറപ്പുവരുത്താനായി. കാലാവസ്ഥാവ്യതിയാനത്തെ നേരിടാനുതകുന്ന വിത്തുകൾ കർഷകരിലെത്തിച്ചു.”ലോകത്തെ ഏറ്റവും വലിയ പാലുത്പാദക രാജ്യമാണ് ഇന്ത്യയെന്ന് മോദി ചൂണ്ടിക്കാട്ടി. “എട്ടുകോടി ആളുകളാണ് ഈ മേഖലയുമായി നേരിട്ട് ബന്ധപ്പെടുന്നത്. സർക്കാരും സഹകരണരംഗവും ഒരുമിച്ചതിന്റെ ഫലമാണ് അമുലിന്റെ വിജയഗാഥ. ലോകത്തെ എട്ടാമത്തെ വലിയ ഡയറിയാണ് അമുൽ. ഇത്രയും മികച്ച മറ്റൊരു ബ്രാൻഡും രാജ്യം സൃഷ്ടിച്ചിട്ടില്ല. ഇതിനെ ഒന്നാമതെത്തിക്കാൻ എല്ലാ സഹായവും നൽകും.” -മോദി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *