Your Image Description Your Image Description

കാലാവസ്ഥാ വ്യതിയാനത്താലുള്ള പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിനും വിളനാശത്തിൽനിന്ന് കർഷകർക്ക് ആശ്വാസം നൽകുന്നതിനുമായി തമിഴ്നാട്ടിൽ ‘കാലാവസ്ഥാ സ്മാർട്ട് വില്ലേജുകൾ’ വികസിപ്പിക്കുന്നു. സാങ്കേതികവിദ്യകളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കാലാവസ്ഥാവ്യതിയാനം ലഘൂകരിക്കാനുള്ള സാങ്കേതികവിദ്യകൾ കർഷകർക്ക് പരിചയപ്പെടുത്തുകയും അവരുടെ നേതൃത്വത്തിൽ പ്രദേശം മുഴുവൻ ഉൾപ്പെടുത്തി പ്രത്യേക കാലാവസ്ഥാ സ്മാർട്ട് ഗ്രാമങ്ങളാക്കി മാറ്റുകയുമാണ് ലക്ഷ്യം.

സംരംഭത്തിനായി 1.48 കോടിരൂപയാണ് വകയിരുത്തിയത്. കാലാവസ്ഥാ സ്മാർട്ട് വില്ലേജുകൾ വരുന്നതോടെ മാറുന്ന കാലാവസ്ഥകാരണം കടുത്ത വെല്ലുവിളികൾ നേരിടുന്ന കർഷകർക്ക് ഒട്ടേറെ ആശ്വാസം ലഭിക്കും. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതികൂല സാഹചര്യങ്ങൾക്കെതിരേ കർഷകസമൂഹത്തെ തന്നെ ആയുധമാക്കി പ്രതിരോധിക്കുന്നതരത്തിലാണ് പദ്ധതിയുടെ രൂപകല്പന.

Leave a Reply

Your email address will not be published. Required fields are marked *