Your Image Description Your Image Description

 നിയമസഭയില്‍ വലിയഭൂരിപക്ഷം നേടിയിട്ടും ഉപരിസഭയായ നിയമനിര്‍മാണ കൗണ്‍സിലില്‍ അംഗബലമില്ലാത്തതിനാല്‍ ബില്ലുകള്‍ പാസാക്കാനാകാതെ കര്‍ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. 75 അംഗ കൗണ്‍സിലില്‍ 29 അംഗങ്ങളാണ് കോണ്‍ഗ്രസിനുള്ളത്. ബി.ജെ.പി.-ജെ.ഡി.എസ്. സഖ്യത്തിന് 42 പേരുണ്ട്. അതിനാൽ, നിയമസഭയില്‍ പാസാക്കുന്ന ബില്ലുകളെ നിഷ്‌പ്രയാസം പരാജയപ്പെടുത്താന്‍ ബി.ജെ.പി.ക്ക് കഴിയും. ബില്ലുകള്‍ കൗണ്‍സിൽ പാസാക്കിയശേഷം ഗവര്‍ണര്‍ ഒപ്പിട്ടാല്‍മാത്രമേ നിയമമാകൂ.

സിദ്ധരാമയ്യ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം നിയമസഭ പാസാക്കിയ രണ്ടു ബില്ലുകള്‍ക്ക് കൗണ്‍സില്‍ കടക്കാനായില്ല. കഴിഞ്ഞ ബി.ജെ.പി. സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമഭേദഗതി റദ്ദാക്കാനായുള്ള ബില്ലാണ് ആദ്യം കൗണ്‍സിലില്‍ കുടുങ്ങിയത്. അഗ്രിക്കള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റിങ് കമ്മിറ്റികളുടെ അധികാരം കുറച്ച നിയമം റദ്ദാക്കാന്‍ കര്‍ണാടക അഗ്രിക്കള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റിങ് (റെഗുലേഷന്‍ ആന്‍ഡ് ഡിവലപ്‌മെന്റ്-അമെന്‍ഡ്‌മെന്റ്) ബില്‍ കഴിഞ്ഞ ജൂണിലാണ് കൗണ്‍സിലിലെത്തിയത്. കാര്‍ഷിക നിയമഭേദഗതി റദ്ദാക്കുമെന്നത് കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്‌ദാനമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *