Your Image Description Your Image Description

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ തമിഴ്‌നാട്ടിൽ മറ്റുപാർട്ടികളിൽനിന്ന് നേതാക്കളെ മറുകണ്ടം ചാടിക്കാനുള്ള നീക്കം സജീവം. ബി.ജെ.പി.യാണ് ഇക്കാര്യത്തിൽ മുന്നിൽ. അടുത്തിടെ 15 മുൻ എം.എൽ.എ.മാരെയാണ് ഇവർ പാർട്ടിയിൽ ചേർത്തത്. ഇതിൽ 12 പേരും അണ്ണാ ഡി.എം.കെ.യിൽനിന്നുള്ളവരാണ്. കഴിഞ്ഞ ഒക്ടോബറിൽ ബി.ജെ.പി. വിട്ട നടി ഗൗതമിയെ പാർട്ടിയിൽ ചേർത്താണ് അണ്ണാ ഡി.എം.കെ. ഇതിനോട് പ്രതികരിച്ചത്.

ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈയുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് പാർട്ടിവിട്ട നടി ഗായത്രി രഘുറാമിനെയും അണ്ണാ ഡി.എം.കെ. പാർട്ടിയിൽ ചേർത്തു. ബി.ജെ.പി.യിൽ ചേർന്ന മുൻ എം.എൽ.എ.മാരിൽ ഭൂരിപക്ഷവും പ്രായമുള്ളവരാണ്. സജീവരാഷ്ട്രീയത്തിൽനിന്ന്‌ വിരമിച്ച ഈ നേതാക്കൾ പാർട്ടിവിട്ടതുകൊണ്ട് ഒന്നും സംഭവിക്കാനില്ലെന്നാണ് അണ്ണാ ഡി.എം.കെ.യുടെ നിലപാട്. ഇതേസമയം ബി.ജെ.പി.യിൽനിന്ന് തങ്ങൾക്കൊപ്പം ചേർന്നവർ പ്രമുഖരാണെന്നും അണ്ണാ ഡി.എം.കെ. നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *