Your Image Description Your Image Description

പട്ടിണിയും പോഷകാഹാരക്കുറവും പരിഹരിക്കാൻ സമൂഹഅടുക്കള സ്ഥാപിക്കണമെന്ന് സർക്കാരുകൾക്ക് നിർദേശം നൽകാനാവില്ലെന്ന് സുപ്രീംകോടതി. അതേസമയം, സമൂഹഅടുക്കളയോ പകരം മറ്റെന്തെങ്കിലും ക്ഷേമപദ്ധതികളോ നടപ്പാക്കുന്നത് സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാമെന്നും ജസ്റ്റിസ് ബേല എം. ത്രിവേദി അധ്യക്ഷയായ ബെഞ്ച് പറഞ്ഞു.

ജനങ്ങൾക്ക് മിതമായ വിലയ്ക്ക് ഭക്ഷ്യവസ്തുക്കൾ ലഭ്യമാക്കാൻ ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം വിവിധ ക്ഷേമപദ്ധതികൾ കേന്ദ്രവും സംസ്ഥാനങ്ങളും നടപ്പാക്കുന്നുണ്ടെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. അതിനെക്കാൾ മികച്ചതാണോ സമൂഹഅടുക്കള എന്ന ആശയമെന്ന് സുപ്രീംകോടതി പരിശോധിച്ചിട്ടില്ലെന്നും ജസ്റ്റിസ് ബേല എം. ത്രിവേദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *