Your Image Description Your Image Description

ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജെ.എം.എം. നേതാവുമായ ഹേമന്ത് സോറനു നിയമസഭാ ബജറ്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ റാഞ്ചിയിലെ പ്രത്യേക കോടതി അനുമതിനൽകിയില്ല. വെള്ളിയാഴ്ച തുടങ്ങുന്ന ബജറ്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ അനുമതിതേടി സോറൻ കോടതിയെ സമീപിച്ചിരുന്നു.

നേരത്തേ ചംപയ് സോറൻ സർക്കാർ വിശ്വാസവോട്ട് തേടിയപ്പോൾ വോട്ടുചെയ്യാൻ കോടതി അനുമതി നൽകിയിരുന്നു. ഭൂമികുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ജനുവരി 31-നാണ് ഹേമന്ത് സോറനെ ഇ.ഡി. അറസ്റ്റുചെയ്തത്. ഇ.ഡി. ചോദ്യംചെയ്യുന്നതിനിടെയാണ് അദ്ദേഹം രാജിവെച്ചതും അറസ്റ്റിലായതും.

Leave a Reply

Your email address will not be published. Required fields are marked *