Your Image Description Your Image Description

അന്താരാഷ്ട്ര ബോട്ട് ഷോ ഈ മാസം 28 -മുതൽ അടുത്തമാസം മൂന്ന് വരെ ദുബായ് ഹാർബറിൽ അരങ്ങേറും. സമുദ്ര വ്യവസായ മേഖലയിൽ സുസ്ഥിരത ഉറപ്പുവരുത്തുകയെന്ന ആശയവുമായാണ് ഇത്തവണ പരിപാടി ഒരുങ്ങുന്നത്.

ആഗോള കാലാവസ്ഥാ ഉച്ചകോടി വേദിയിൽ സമുദ്ര മേഖലയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട ദുബായ് റീഫ് പദ്ധതി മേളയിൽ അവതരിപ്പിക്കും.

മത്സ്യത്തൊഴിലാളികളുടെ ഉപജീവനം ശക്തിപ്പെടുത്തുകയും ഇക്കോ-ടൂറിസത്തിലേക്ക് ആകർഷിക്കുന്നതിനുമായാണ് റീഫ് പദ്ധതി രൂപപ്പെടുത്തിയത്.ആയിരത്തിലേറെ ബ്രാൻഡുകളും അന്താരാഷ്ട്ര തലത്തിൽ പ്രശസ്തമായ കപ്പൽശാലകളിൽ നിന്നുള്ള ബോട്ടുകളും ഇത്തവണ അന്താരാഷ്ട്ര ബോട്ട് ഷോയിൽ പ്രദർശനത്തിനെത്തും.

Leave a Reply

Your email address will not be published. Required fields are marked *