Your Image Description Your Image Description

സമഗ്ര ശിക്ഷാ കേരള ബി ആർ സി പന്തലായനി ഭിന്നശേഷി മാസാചരണത്തിൻ്റെ ഭാഗമായി ‘കൂടെ’ ഇൻക്ലൂസീവ് കലോത്സവം നടത്തി. ഇൻക്ലൂസീവ് കലോത്സവത്തിന്റെ ഉദ്ഘാടനം കാനത്തിൽ ജമീല എംഎൽഎ നിർവഹിച്ചു. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ഷിജു അധ്യക്ഷത വഹിച്ചു.

പന്തലായനി ബി ആർ സി പരിധിയിലെ 60 കുട്ടികളും രക്ഷിതാക്കളും ബിആർ സി അംഗങ്ങളും പൊതുജനങ്ങളും ആഘോഷത്തിൽ പങ്കുചേർന്നു . ബി ആർ സി പന്തലായനി ഒരുക്കിയ സ്വാഗത ഗാനത്തോടെ തുടങ്ങിയ ചടങ്ങിനു ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. രുചികരമായ ഉച്ചഭക്ഷണവും കുട്ടികൾക്കായി ഒരുക്കിയിരുന്നു. കലോത്സവ വേദിയിൽ എംഎൽഎയോടൊപ്പം കേക്ക് മുറിച്ച് ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളിൽ കുട്ടികൾ ഭാഗമായി. കലോത്സവത്തിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സമ്മാനങ്ങൾ നൽകി.

Leave a Reply

Your email address will not be published. Required fields are marked *