Your Image Description Your Image Description

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു സുഗന്ധവ്യജ്ഞനമാണ് മഞ്ഞൾ. കുര്‍കുമിന്‍ എന്ന രാസവസ്തുവാണ് മഞ്ഞളിന് അതിന്റെ നിറം നല്‍കുന്നത്. ഇത് പല രോഗാവസ്ഥകളില്‍ നിന്നും രക്ഷ നേടാന്‍ സഹായിക്കും. മഞ്ഞള്‍ ചേര്‍ത്ത വെള്ളം കുടിക്കുന്നതും പല ആരോഗ്യ പ്രശ്നങ്ങളെ തടയാന്‍ സഹായിക്കും. ഇതിനായി ഒരു ഗ്ലാസ് വെള്ളം തിളപ്പിച്ച് അതിലേയ്ക്ക് അര ടീസ്പൂൺ മഞ്ഞളും അര ടീസ്പൂണ്‍ ഇഞ്ചി നീരും ചേർത്ത് കുടിക്കാം. മഞ്ഞള്‍ ചേര്‍ത്ത വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…

ഒന്ന്…

പലര്‍ക്കുമുള്ള ഒരു ആരോഗ്യ പ്രശ്നമാണ് ദഹനക്കേട്. നെഞ്ചെരിച്ചില്‍, ഗ്യാസ് കെട്ടി വയര്‍ വീര്‍ത്തിരിക്കുക തുടങ്ങിയ ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ് മഞ്ഞളിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത്.

രണ്ട്…
രോഗ പ്രതിരോധശേഷി കുറഞ്ഞവരിലാണ് പെട്ടെന്ന് രോഗങ്ങള്‍ വരുന്നത്. ബാക്റ്റീരിയ ഉണ്ടാക്കുന്ന രോഗങ്ങളെ തടയാനും രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും മഞ്ഞള്‍ ചേര്‍ത്ത വെള്ളം ദിവസവും കൂടിക്കുന്നത് നല്ലതാണ്.

മൂന്ന്…

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ മഞ്ഞള്‍ ചേര്‍ത്ത വെള്ളം കുടിക്കുന്നത് ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്.

നാല്…

ചീത്ത കൊളസ്‌ട്രോളായ എൽഡിഎൽ കൊളസ്ട്രോളിനെ കുറയ്ക്കാനും മഞ്ഞളിലെ കുർക്കുമിൻ സഹായിക്കുന്നു. കൂടാതെ ഹൃദയത്തിന്‍റെ ആരോഗ്യത്തിനും മഞ്ഞള്‍ വെള്ളം കുടിക്കുന്നത് നല്ലതാണ്.

അഞ്ച്…

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും മഞ്ഞള്‍ വെള്ളം സഹായിക്കും.

ആറ്…

ചില ക്യാന്‍സര്‍ സാധ്യതകളെ കുറയ്ക്കാനും മഞ്ഞളിന് കഴിവുണ്ടെന്ന് നിരവധി ഗവേഷണങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്.

ഏഴ്…

മറവി രോഗത്തെ തടയാനും ഓര്‍മ്മശക്തി കൂടാനും മഞ്ഞള്‍ ചേര്‍ത്ത വെള്ളം കുടിക്കുന്നത് നല്ലതാണ്.

എട്ട്…

വണ്ണം കുറയ്ക്കാനും മഞ്ഞൾ ഫലപ്രദമാണ്. കൊഴുപ്പ് കത്തിച്ചു കളയാന്‍ ഇവയ്ക്ക് കഴിവുണ്ട്. അതുവഴി വയര്‍ കുറയ്ക്കാനും സാധിക്കും. ഇതിനായി എല്ലാ ദിവസവും രാവിലെ വെറും വയറ്റിൽ മഞ്ഞള്‍ ചേര്‍ത്ത വെള്ളം കുടിക്കാം.

ഒമ്പത്…

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ മഞ്ഞള്‍ വെള്ളം കുടിക്കുന്നത് ചര്‍മ്മ പ്രശ്നങ്ങളെ തടയാനും സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *