Your Image Description Your Image Description

തമിഴ്‌നാട്ടിൽ ഡി.എം.കെക്ക് തുടർഭരണം ലഭിച്ചാൽ സംസ്ഥാനത്തെ ജനങ്ങളെ രക്ഷിക്കാൻ ദൈവത്തിന് പോലും കഴിയില്ലെന്ന് എ.ഐ.എ.ഡി.എം.കെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി. ബുധനാഴ്ച വിമാനത്താവളത്തിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മധുരയിലെ ടൈഡൽ പാർക്ക് ഉൾപ്പെടെയുള്ള കൂടുതൽ പദ്ധതികൾ ഡി.എം.കെ സർക്കാർ മുൻ ബജറ്റുകളിൽ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ ഫണ്ട് അനുവദിച്ചിട്ടില്ലെന്ന് ഇ.പി.എസ് പറഞ്ഞു. വിമാനത്താവള റൺവേ നീട്ടുന്ന ജോലികളും മെട്രോ റെയിൽ പദ്ധതിയും നിഷ്‌ക്രിയമായി. എ.ഐ.എ.ഡി.എം.കെ കൊണ്ടുവന്ന പദ്ധതികളിൽ ഡി.എം.കെയുടെ സ്റ്റിക്കറുകൾ പതിപ്പിച്ച് ഈ ബജറ്റിൽ പുതിയ പദ്ധതികളായി പ്രദർശിപ്പിക്കലാണ് സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *