Your Image Description Your Image Description

മണിപ്പൂരിൽ 200ലേറെ പേർ മരിച്ച വംശഹത്യക്ക് കാരണമായതെന്ന് കരുതുന്ന വിധി തിരുത്തി മണിപ്പൂർ ഹൈകോടതി. മെയ്തെയ് സമുദായത്തെ പട്ടികവർഗ പട്ടികയിലുൾപ്പെടുത്തുന്നത് പരിഗണിക്കണമെന്ന കഴിഞ്ഞവർഷം മാർച്ച് 27ലെ വിധിയിലെ ഖണ്ഡികയാണ് റദ്ദാക്കിയത്.

സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ നിലപാടിന് വിരുദ്ധമായ ഈ വിധിക്കെതിരെ വ്യാപക വിമർശനങ്ങളുയർന്നിരുന്നു. പുനഃപരിശോധനാ ഹരജിയിൽ വാദം കേൾക്കുന്നതിനിടെയാണ് ജസ്റ്റിസ് ഗോൾമി ഗൈഫുൽഷില്ലു വിവാദവിധി റദ്ദാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *