Your Image Description Your Image Description

പ്രതിരോധസാമഗ്രികള്‍ സംയുക്തമായി വികസിപ്പിക്കുന്നതിനും നിര്‍മിക്കുന്നതിനും ഇന്ത്യയും ഗ്രീസും തമ്മില്‍ ധാരണയായി. ഇരുരാജ്യങ്ങളും തമ്മില്‍ കുടിയേറ്റവും സഞ്ചാരവും (മൊബിലിറ്റി ആന്‍ഡ് മൈഗ്രേഷന്‍) സംബന്ധിച്ച കരാര്‍ എത്രയുംവേഗം യാഥാര്‍ഥ്യമാക്കാനും തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഗ്രീക്ക് പ്രധാനമന്ത്രി കിരിയാകോസ് മിത്സോതാകിസും തമ്മില്‍ ഡല്‍ഹിയില്‍ ബുധനാഴ്ച നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണയായത്.

ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ പൊതു പരിഗണനകളും മുന്‍ഗണനകളുമാണ് രണ്ട് രാജ്യങ്ങള്‍ക്കുമുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സംയുക്ത പത്രസമ്മേളനത്തില്‍ പറഞ്ഞു. ഉഭയകക്ഷി സഹകരണം വിവിധ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ രണ്ട് രാജ്യങ്ങളും തീരുമാനിച്ചെന്ന് കൂടിക്കാഴ്ചക്കുശേഷം നടത്തിയ പത്രസമ്മേളനത്തില്‍ വിദേശകാര്യ സെക്രട്ടറി വിനയ് മോഹന്‍ ഖ്വാത്ര പറഞ്ഞു. ഔഷധം, മെഡിക്കല്‍ ഉപകരണങ്ങള്‍, സാങ്കേതികവിദ്യ, നൈപുണി വികസനം, കൃഷി, ബഹിരാകാശം തുടങ്ങിയ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കും. 2030-ഓടെ ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കാനാണ് ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *