Your Image Description Your Image Description

രാജ്യത്ത് വേപ്പുകൃഷി പ്രോത്സാപ്പിക്കുന്നതിന്റെ ഭാഗമായി ‘പത്തു ഇന്ത്യക്കാർക്ക് ഒരു വേപ്പുമരം’ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. 140 ദശലക്ഷം വേപ്പുമരങ്ങള്‍ രാജ്യത്ത് അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ നട്ടുപിടിപ്പിക്കുമെന്ന് ത്ധാന്‍സിയിലെ ഐ.സി.എ.ആര്‍.-സെന്‍ട്രല്‍ അഗ്രോഫോറസ്ട്രി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ എ. അരുണാചലം പറഞ്ഞു. ഗുണനിലവാരമുള്ള വിത്തുകള്‍ ശേഖരിച്ച് ദേശീയതലത്തില്‍ വിതരണം ചെയ്യുമെന്നും ബോധവത്കണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഡല്‍ഹിയില്‍ നടന്ന ആഗോള വേപ്പ് ഉച്ചകോടിയില്‍ അദ്ദേഹം പറഞ്ഞു.

ദേശീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ റിപ്പോര്‍ട്ട് പ്രകാരം 50 ഇന്ത്യക്കാർക്ക് ഒരു വേപ്പ് എന്ന കണക്കില്‍ നിലവില്‍, രാജ്യത്ത് 1.82 കോടി വേപ്പുമരങ്ങളുണ്ട്. അതില്‍ 40-45 ശതമാനം ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, തമിഴ്നാട് സംസ്ഥാനങ്ങളിലാണ്. വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കുംപുറമേ തരിശായി കിടക്കുന്ന 2.6 കോടി ഹെക്ടര്‍ ഭൂമി പുതിയ പദ്ധതിക്കായി ഉപയോഗിക്കും. ഇതിന്റെ ഭാഗമായി ആഗോളതലത്തില്‍ ഉയര്‍ന്ന ഗുണമേന്മയുള്ള 250 വേപ്പിന്‍ വിത്തുകള്‍ ഐ.സി.എ.ആര്‍. ശേഖരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *