Your Image Description Your Image Description

കേംബ്രിജ് സർവകലാശാലയിലെ തന്റെ മാതൃകോളേജിലെ രണ്ടു പ്രസംഗപരിപാടികളിലും ഡൽഹിയിലെ യോഗങ്ങളിലും പങ്കെടുക്കാൻ രാഹുൽ ഗാന്ധി ഭാരത് ന്യായ് യാത്ര നിർത്തിവെക്കുന്നു. 26 മുതൽ മാർച്ച് ഒന്നുവരെയാണ് യാത്രയ്ക്ക് ഇടവേള.

കാൻപുരിൽ 22-നും 23-നും യാത്ര നടത്തിയ ശേഷം വിശ്രമദിനങ്ങളായിരിക്കുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേഷ് പറഞ്ഞു. 27-നും 28-നുമാണ് കേംബ്രിജിലെ പരിപാടി. 29-നും മാർച്ച് ഒന്നിനുമായി ഡൽഹിയിൽ ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുപ്രധാനയോഗങ്ങളിലും പങ്കാളിയാവും. രണ്ടിന് രാജസ്ഥാനിലെ ധോൽപുരിൽനിന്ന് യാത്ര പുനരാരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *