Your Image Description Your Image Description

 രാജ്യത്ത് 40,000 കോടിരൂപ ചെലവിൽ അമൃത് ഭാരത് പദ്ധതിയിൽ നവീകരിച്ച 550 റെയിൽവേ സ്റ്റേഷനുകളുടെ തറക്കല്ലിടൽ തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായാണ് രാജ്യത്താകെയുള്ള റെയിൽവേ സ്റ്റേഷനുകളുടെ വികസനപ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രി തുടക്കമിടുന്നത്. കേരളത്തിലെ 35 സ്റ്റേഷനുകളും ഇതിലുൾപ്പെടും.

2000 റെയിൽവേ സ്റ്റേഷനുകളുമായി ബന്ധപ്പെട്ട് 1500-ഓളം മേൽപ്പാലങ്ങളുടെയും അടിപ്പാതകളുടെയും തറക്കല്ലിടലും പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിങ്ങിലൂടെ നിർവഹിക്കും. ‘2047-വികസിത് ഭാരതത്തിലെ റെയിൽവേ’ എന്ന വിഷയത്തിൽ ഇന്ത്യൻ റെയിൽവേ 4000 സ്കൂളുകളിലായി സംഘടിപ്പിച്ച പ്രസംഗം, പ്രബന്ധരചന, കവിതാരചന മത്സരങ്ങളിലെ വിജയികളായ 50,000 വിദ്യാർഥികൾക്കുള്ള സമ്മാനവിതരണവും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *