Your Image Description Your Image Description

 അതതു സംസ്ഥാനങ്ങളിൽ പട്ടികവർഗമായി വിജ്ഞാപനംചെയ്തിട്ടുള്ള വിഭാഗങ്ങൾക്കുമാത്രമേ ഈ പദവി അവകാശപ്പെടാനാകൂവെന്ന് സുപ്രീംകോടതി. ഒരു സംസ്ഥാനത്ത് പട്ടികവർഗത്തിൽപ്പെട്ടയാൾക്ക്, അത് വിജ്ഞാപനംചെയ്യാത്ത സംസ്ഥാനത്ത് അവകാശപ്പെടാനാവില്ല.

ചണ്ഡീഗഢിൽ അവിടത്തെ ഹൗസിങ് ബോർഡ് പട്ടികജാതി, പട്ടികവർഗക്കാർക്ക് വീട്‌ നൽകാൻ അപേക്ഷ ക്ഷണിച്ചിരുന്നു. രാജസ്ഥാനിൽനിന്ന് ചണ്ഡീഗഢിലേക്ക് കുടിയേറിത്താമസിക്കുന്ന തർസേം ലാൽ എന്നയാളുടെ അപേക്ഷ ബോർഡ് തള്ളി. എന്നാൽ, സിവിൽ കോടതിയും ഹൈക്കോടതിയും ലാലിന് അനുകൂലമായി വിധിച്ചതിനെതിരേ ബോർഡ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. തർസേം ലാൽ രാജസ്ഥാനിൽ പട്ടികവർഗമാണെങ്കിലും ആ വിഭാഗത്തെ ചണ്ഡീഗഢിൽ വിജ്ഞാപനംചെയ്തിട്ടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *