Your Image Description Your Image Description

 തമിഴ്‌നാട്ടിൽ വിരമിച്ച ഡി.ജി.പി.മാർക്കും സംസ്ഥാനസർക്കാർ ചെലവിൽ വീട്ടുജോലിക്കാരെ നിയമിക്കാം. ഇതിനായി പ്രതിവർഷം 84 ലക്ഷം രൂപ വകയിരുത്തി. പ്രതിമാസം 10,000 രൂപയായിരിക്കും വീട്ടുജോലിക്കാർക്കുള്ള വേതനവിഹിതമായി നൽകുക. നിലവിൽ സംസ്ഥാനത്ത് വിരമിച്ച 70 ഡി.ജി.പി.മാരുണ്ട്. ഇവരുടെ വീടുകളിലെല്ലാം ജോലിക്കാരെ നിയമിക്കുന്നതുവഴി സർക്കാരിന് പ്രതിവർഷം 84 ലക്ഷം രൂപ ചെലവഴിക്കേണ്ടിവരും. പ്രതിമാസവേതനം വീട്ടുജോലിക്കാർക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഓൺലൈനായി ട്രാൻസ്ഫർചെയ്യും. ഇതിനുവേണ്ട എല്ലാ വിശദാംശങ്ങളും നൽകാൻ വിരമിച്ച ഡി.ജി.പി.മാരോട് ആവശ്യപ്പെട്ടു.

വിരമിച്ച ചീഫ് സെക്രട്ടറിമാർ, അഡീഷണൽ ചീഫ് സെക്രട്ടറിമാർ എന്നിവർക്ക് വീട്ടുജോലിക്കാരെ വെക്കാൻ 2020 ജൂണിൽ സംസ്ഥാന സർക്കാർ ഫണ്ട് അനുവദിച്ചിരുന്നു. പൊതുമരാമത്ത് വകുപ്പാണ് ഇവരുടെ വീട്ടുജോലിക്കാർക്ക് ശമ്പളം നൽകുന്നത്. എന്നാൽ, ഡി.ജി.പി.മാരുടെ വീട്ടുജോലിക്കാർക്കുള്ള ശമ്പളം തമിഴ്നാട് പോലീസ് ഹൗസിങ് കോർപ്പറേഷൻ വഴിയാകും നൽകുക.

Leave a Reply

Your email address will not be published. Required fields are marked *