Your Image Description Your Image Description

ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയില്‍ തകര്‍ന്ന സില്‍കാര തുരങ്കത്തിന്റെ നിര്‍മാണത്തില്‍ അപാകങ്ങള്‍ കണ്ടെത്തി ആറംഗ വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട്. നവംബര്‍ 12-നാണ് കേന്ദ്രം ആറംഗ വിദഗ്ധസമിതിയെ നിയോഗിച്ചത്.

പര്‍വതപ്രദേശത്ത് ആവശ്യമായ മുന്‍കരുതല്‍ നടപടി സ്വീകരിച്ചില്ല. ഡി.പി.ആര്‍. തയ്യാറാക്കുന്നതിന്റെ പരിശോധനയുടെ ഭാഗമായി നിര്‍മിക്കേണ്ടിയിരുന്ന ബോര്‍ഹോളുകള്‍ അപര്യാപ്തമായിരുന്നു. നിര്‍മാണത്തിനായി തിരഞ്ഞെടുത്ത പ്രദേശത്തിന്റെ ഭൗമശാസ്ത്രപരമായ സ്വഭാവം നിര്‍ണയിക്കുന്നതിനാണ് ബോര്‍ഹോളുകള്‍ നിര്‍മിക്കുന്നത്. തുരങ്കനിര്‍മാണത്തിന് അനുയോജ്യമല്ലാത്ത തരത്തിലുള്ള ശിലാരൂപങ്ങളും ഭൂപ്രകൃതിയും തിരിച്ചറിയുന്നതിലും വീഴ്ചവരുത്തി. ഏക്കല്‍മണല്‍ സാന്നിധ്യം കൂടുതലായുണ്ടായിരുന്ന സ്ഥലത്താണ് മണ്ണിടിച്ചിലുണ്ടായത്. ഇവിടെ തുരങ്കം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നില്ല. മണ്ണിടിച്ചില്‍പോലെയുള്ള അപകടങ്ങള്‍ കൂടുതലായുണ്ടാകുന്ന ഷിയര്‍ സോണുകളെക്കുറിച്ച് ഡി.പി.ആറില്‍ പരാമര്‍ശിക്കുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *