Your Image Description Your Image Description

അനുമതിയില്ലാതെയുള്ള വിൽപന തടയാൻ അബുദാബി സിറ്റി മുനിസിപ്പാലിറ്റി ക്യാംപെയ്ൻ ആരംഭിച്ചു. താമസക്കാർ, റിയൽ എസ്റ്റേറ്റ് ഉടമകൾ, ബിസിനസുകൾ, കടകൾ എന്നിവയുൾപ്പെടെ വിവിധ മേഖലകളിലെ അനുമതിയില്ലാതെയുള്ള വിൽപന തടയാനാണ് ക്യാംപെയ്നിലൂടെ ലക്ഷ്യമിടുന്നത്.  ഉപഭോക്തൃ സുരക്ഷ ഉറപ്പാക്കുന്നതിനും ഗുണനിലവാര മാനദണ്ഡങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനുമായി ബിസിനസ്സ് സ്ഥാപനങ്ങൾ നിയന്ത്രണങ്ങൾ പാലിക്കേണ്ടതിന്‍റെ പ്രാധാന്യം കണക്കിലെടുത്താണ് ക്യാംപെയ്ൻ.

അനധികൃത കച്ചവടക്കാരുമായി ഇടപഴകുന്നത് ഒഴിവാക്കുകയും പകരം ലൈസൻസുള്ള സ്ഥാപനങ്ങൾ തിരഞ്ഞെടുക്കുകയും ഇതുവഴി ഇത്തരക്കാരെ അകറ്റുകയും ചെയ്യാമെന്ന് അധികൃതർ പറഞ്ഞു. അനധികൃത കച്ചവടക്കാർ സൃഷ്ടിക്കുന്ന അപകടങ്ങളെ ക്യാംപെയ്നിലൂടെ ഇല്ലാതാക്കും. താമസക്കാരുടെ ക്ഷേമത്തിനാണ് മുൻഗണന. ഉത്തരവാദിത്തമുള്ള പെരുമാറ്റം വളർത്തിയെടുക്കാൻ പ്രത്യേക ടീമുകൾ കമ്മ്യൂണിറ്റികൾക്കുള്ളിൽ വിദ്യാഭ്യാസ പ്രചാരണങ്ങൾ നടത്തും.

Leave a Reply

Your email address will not be published. Required fields are marked *