Your Image Description Your Image Description

പരിസ്ഥിതി അനുകൂലം എന്നമട്ടിൽ അവകാശവാദങ്ങൾനിറഞ്ഞ പരസ്യങ്ങൾനൽകുന്നത് നിരോധിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള മാർഗനിർദേശങ്ങൾ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി പുറത്തിറക്കി.

മാർഗനിർദേശങ്ങൾ സംബന്ധിച്ച പൊതുജനാഭിപ്രായവും തേടിയിട്ടുണ്ട്. പരിസ്ഥിതി അനുകൂലമല്ലാത്ത ഉത്‌പന്നങ്ങളെ പരിസ്ഥിതി അനുകൂലമെന്നമട്ടിൽ പ്രചരിപ്പിക്കുന്ന രീതി (ഗ്രീൻ വാഷിങ്‌) യെക്കുറിച്ച് പഠിക്കാൻ അതോറിറ്റി ഉന്നതസമിതിയെ നിയോഗിച്ചിരുന്നു. കേന്ദ്ര നിയമ സർവകലാശാല, നിയമസ്ഥാപനങ്ങൾ, സർക്കാർ, സന്നദ്ധസംഘടനകൾ എന്നിവയുടെ പ്രതിനിധികളാണ് സമിതിയിലെ അംഗങ്ങൾ. ഇവരാണ് കരട് മാർഗനിർദേശങ്ങൾക്ക് രൂപംനൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *