Your Image Description Your Image Description

ലോക്‌സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്തണമെന്ന നിലപാട് ആവർത്തിച്ച് ബി.ജെ.പി. ഒരു രാജ്യം, ഒറ്റത്തിരഞ്ഞെടുപ്പ് വിഷയം പരിശോധിക്കുന്ന രാംനാഥ് കോവിന്ദ് സമിതിക്ക് മുമ്പാകെയാണ് ചൊവ്വാഴ്ച ബി.ജെ.പി. നിലപാട് ആവർത്തിച്ചത്. ബി.ജെ.പി. ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ് എന്നിവരാണ് സമിതിയുമായി കൂടിക്കാഴ്ച നടത്തിയത്.

ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നതിനെക്കുറിച്ച് പാർട്ടികൾക്കിടയിൽ സമവായമുണ്ടാക്കി ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യണമെന്ന് ബി.ജെ.പി. ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പുകൾക്ക് പൊതു വോട്ടർപട്ടികയും ഏക തിരിച്ചറിയൽ കാർഡും ഏർപ്പെടുത്താനും പാർട്ടി അനുകൂലമാണ്. മാതൃകാ പെരുമാറ്റച്ചട്ടം പല സംസ്ഥാനങ്ങളിൽ പല സമയങ്ങളിൽ നിലനിൽക്കുന്നത് ഭരണത്തെ ബാധിക്കുന്നതായും നഡ്ഡ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *