Your Image Description Your Image Description

രാജ്യത്തെ വിവിധ മ്യൂസിയങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ശ്രീബുദ്ധന്റെയും രണ്ടുശിഷ്യരുടെയും തിരുശേഷിപ്പുകൾ ഒരുമാസത്തേക്ക് ആരാധനയ്ക്കും പ്രദർശനത്തിനുമായി തായ്‌ലൻഡിലേക്ക് അയക്കാൻ തീരുമാനിച്ചതായി കേന്ദ്ര സാംസ്കാരിക മന്ത്രാലയം അറിയിച്ചു. തായ് സർക്കാരിന്റെ അഭ്യർഥനപ്രകാരമാണ് ഡൽഹി നാഷണൽ മ്യൂസിയത്തിലുള്ള ശ്രീബുദ്ധന്റെയും ശിഷ്യരായ മധ്യപ്രദേശിലെ സാഞ്ചി ചേതിയ വിഹാരയിലെ ശാരിപുത്തൻ, മഹാ-മൊഗ്ഗല്ലന എന്നിവരുടെയും തിരുശേഷിപ്പുകൾ അയക്കുന്നത്.

ദേശീയമ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന ബുദ്ധന്റെ 20 വിശുദ്ധ തിരുശേഷിപ്പുകളിൽ നാലെണ്ണമാണ് തായ്‌ലൻഡിലേക്ക് കൊണ്ടുപോകുന്നത്. ആദ്യമായാണ് ബുദ്ധന്റെയും ശിഷ്യരുടെയും തിരുശേഷിപ്പുകൾ ഒരുമിച്ച് ഒരുരാജ്യത്തേക്ക് അയക്കുന്നത്. ഫെബ്രുവരി 21-ന് തിരുശേഷിപ്പുമായി ഇന്ത്യയിൽനിന്ന് ആരംഭിക്കുന്ന പ്രയാണം തായ്‌ലൻഡിലെ ബാങ്കോക്ക്, ചിയാങ് മായ്, ഉബോൺ റച്ചതാനി, ക്രാബി പ്രവിശ്യകളിൽ പ്രദർശനത്തിനുവെച്ചശേഷം മാർച്ച് 19 -ന് ഇന്ത്യയിൽ തിരികെയെത്തിക്കും. വ്യോമസേനയുടെ സി-17 ഗ്ലോബ് മാസ്റ്ററിലാണ് തിരുശേഷിപ്പുകൾ കൊണ്ടുപോകുക. വൻസുരക്ഷയാണ് ഇവയ്ക്കായി ഒരുക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *