Your Image Description Your Image Description

ബെംഗളൂരു കമ്മനഹള്ളിക്ക് സമീപം റോഡിലെ കുഴി ഒഴിവാക്കുന്നതിനിടെ നിയന്ത്രണംവിട്ട ബൈക്ക് ഡിവൈഡറിലിടിച്ച് രണ്ടു വിദ്യാർഥികൾ മരിച്ചു. കൊല്ലം ഓയൂർ മരുതമൺപള്ളി കല്ലുവിളവീട്ടിൽ ജേക്കബ് ജോർജിന്റെ മകൻ ആൽബി ജി. ജേക്കബ് (20), കൊല്ലം കല്ലുവാതുക്കൽ മേവനക്കോണം വൈഷ്ണവത്തിൽ പരേതനായ സുരേഷ്‌കുമാറിന്റെ മകൻ വിഷ്ണു എസ്. കുമാർ (24) എന്നിവരാണ് മരിച്ചത്. ബെംഗളൂരു കൊത്തന്നൂർ കോശീസ് കോളേജിലെ മൂന്നാംവർഷ ബി.ബി.എ. വിദ്യാർഥികളാണ് ഇരുവരും.

തിങ്കളാഴ്ച രാത്രി 9.15-ഓടെ ഭക്ഷണം വാങ്ങിയശേഷം ബൈക്കിൽ താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെയും കമ്മനഹള്ളിയിലെ സ്പെഷ്യലിസ്റ്റ് ആശുപത്രിയിലും നിംഹാൻസ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച പുലർച്ചെ മരിച്ചു. പോസ്റ്റ്‌മോർട്ടത്തിനുശേഷം എ.ഐ.കെ.എം.സി.സി. പ്രവർത്തകരുടെ സഹായത്തോടെ മൃതദേഹങ്ങൾ സ്വദേശത്തെത്തിച്ചു. ആൽബി ജി. ജേക്കബിന്റെ കണ്ണുകൾ ദാനംചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *