Your Image Description Your Image Description

തിരുവനന്തപുരം ജില്ലയിലെ പ്രസിദ്ധ ദേവിക്ഷേത്രമായ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന പൊങ്കാല മഹോത്സവം ആണു ആറ്റുകാൽ പൊങ്കാല. കേരളത്തിലെ ആദ്യത്തെ പൊങ്കാല ഉത്സവം ആണിത്. ലോകത്തെ ഏറ്റവും കൂടുതൽ സ്ത്രീകൾ ഒത്തുകൂടുന്ന ഉത്സവം എന്ന പേരിലാണ്‌ ഗിന്നസ് ബുക്കിൽ ഈ ഉത്സവം അറിയപ്പെടുന്നത്. 1997 ഫെബ്രുവരി 23-ന്‌ നടന്ന പൊങ്കാലയിൽ 1.5 മില്യൺ സ്ത്രീകൾ പങ്കെടുത്തതു അടിസ്ഥാനമാക്കിയാണ്‌ ഈ ചടങ്ങ് ഗിന്നസ് ബുക്കിൽ കയറിയത്. 2009-ൽ പുതുക്കിയ ഗിന്നസ് റെക്കോർഡ് അനുസരിച്ച് 25 ലക്ഷം പേർ ഈ ഉത്സവത്തിൽ പങ്കെടുത്തു.

ക്ഷേത്രവും പരിസരവുമെല്ലാം ഉത്സവ ലഹരിയിലേക്ക്. പൊങ്കാലക്കലങ്ങളുടെ വില്‍പ്പനയുമൊക്കെയായി നഗരവും പൊങ്കാല ലഹരിയിലേക്ക് മാറിത്തുടങ്ങി. മുന്‍വര്‍ഷങ്ങളേക്കാള്‍ വിശ്വാസികള്‍ പൊങ്കാലയിടാനെത്തുമെന്ന പ്രതീക്ഷയിലാണ് ഒരുക്കങ്ങളെല്ലാം.

 

വിശ്വാസപ്രകാരം ഭദ്രകാളിയാണ് “ആറ്റുകാലമ്മ” എന്നാൽ ആദിപരാശക്തി, അന്നപൂർണേശ്വരി, കണ്ണകി, മഹാല ക്ഷ്മി, മഹാസരസ്വതി, ഭുവനേശ്വരി തുടങ്ങിയ ഭാവങ്ങളിലും സങ്കല്പിക്കാറുണ്ട്. സാധാരണക്കാർ സ്നേഹപൂർവ്വം ‘ആറ്റുകാൽ അമ്മച്ചി’ എന്ന് വിളിക്കുന്ന ഇവിടുത്തെ ഭഗവതി സർവ അനുഗ്രഹദായിനി ആണെന്നാണ് വിശ്വാസം. ചിരപുരാതനമായ ഈ ക്ഷേത്രം “സ്ത്രീകളുടെ ശബരിമല” എന്നാണ്‌ അറിയപ്പെടുന്നത്‌.

ഇവിടുത്തെ അതിപ്രധാനമായ ഉത്സവമാണ്‌ “പൊങ്കാല മഹോത്സവം”. കേരളത്തിലെ ആദ്യത്തെ പൊങ്കാല ഉത്സവം ആയിട്ടാണ് ആറ്റുകാൽ പൊങ്കാല കണക്കാക്കപ്പെടുന്നത്. കുംഭമാസത്തിൽ കാർത്തിക നാളിൽ ആരംഭിച്ച്‌ പത്തു ദിവസങ്ങളിലായി നടത്തുന്ന ചടങ്ങുകളിൽ പ്രധാനം പൂരം നാളും പൗർണമിയും ഒത്തുചേരുന്ന ദിവസം നടക്കുന്ന പൊങ്കാലയാണ്‌.

അന്നേ ദിവസം ക്ഷേത്ര പരിസരത്തു നിന്നും ഏകദേശം 20 കി.മീറ്ററോളം റോഡിന് ഇരുവശത്തും പൊങ്കാല അടുപ്പുകൾ കൊണ്ട് നിറയും. അതു കൊണ്ട് തന്നെ ലോകത്തിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ പങ്കെടുക്കുന്ന ഈ ചടങ്ങ് ഗിന്നസ് ബുക്കിലും ഇടം നേടി. പൊങ്കാല ഇട്ടു പ്രാർത്ഥിച്ചാൽ ആഗ്രഹിക്കുന്ന ഏതൊരു ന്യായമായ കാര്യവും നടക്കുമെന്നും, ആപത്തുകളിൽ ആറ്റുകാലമ്മ തുണ ആകുമെന്നും ഒടുവിൽ മോക്ഷം ലഭിക്കുമെന്നും ഭക്തർ വിശ്വസിക്കുന്നു.പൊങ്കാലയിടുന്നവരെല്ലാം വ്രതം എടുക്കണം. കാപ്പുകെട്ടു മുതൽ വ്രതം അനുഷ്ഠിക്കുകയാണ് വേണ്ടത്. ഇങ്ങനെയുള്ള 9 ദിവസമാണ് വ്രതം അനുഷ്ഠിക്കേണ്ടത്. ആത്മാവ് ദേവിക്ക് സമർപ്പിക്കുന്നത് പൊങ്കാലയെ കൂടുതൽ ദീപ്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *