Your Image Description Your Image Description

ജിദ്ദ: ആനുകാലികവും പ്രസക്തവുമായ പ്രവാസി വിഷയങ്ങളില്‍ ഫലപ്രദമായി ഇടപെടുമെന്ന് ജിദ്ദ കേരള പൗരാവലിയുടെ രണ്ടാം പ്രതിനിധി സഭ സംഗമം. കഴിഞ്ഞ ദിവസം ജിദ്ദയില്‍ ചേര്‍ന്ന കേരളത്തിലെ പതിനാല് ജില്ലയില്‍ നിന്നുള്ള പ്രതിനിധിള്‍ വിവിധ വിഷയങ്ങള്‍ വിപുലമായി ചര്‍ച്ചചെയ്തു.

സൗദി പ്രവാസികളുടെ അഭിമാനമായ എംബസിയുടെ നിയന്ത്രണത്തിലുള്ള ഇന്റര്‍ നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ജിദ്ദയിലെ വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍, മറ്റു ജീവനക്കാര്‍ എന്നിവരുടെ സ്വാതന്ത്ര്യവും സുരക്ഷയും കാര്യശേഷിയും നിലനിര്‍ത്തുന്നതിനും വര്‍ധിപ്പിക്കുന്നതിനും വേണ്ടി സ്‌കൂളുകളിലും അനുബന്ധ പ്രാദേശങ്ങളിലും സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിച്ചും കഴിവുറ്റ സുരക്ഷാ ജീവനക്കാരെ നിയോഗിച്ചും സുരക്ഷ ഉറപ്പ് വരുത്തി നിലവിലുള്ള ആശങ്കകള്‍ പരിഹരിക്കണമെന്ന് നൂറുനിസ ബാവ അവതരിപ്പിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

അവധിക്കാലത്തെ യാത്രാദുരിതം പരിഹരിക്കുന്നതിനും അമിതമായ വിമാന യാത്ര നിരക്കില്‍നിന്ന് പ്രവാസികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും മോചനം ലഭിക്കുന്നതിനും വേണ്ടി ജിദ്ദയില്‍ നിന്നും കേരളത്തിലെ വിവിധ തുറമുഖങ്ങളിലേക്ക് യാത്രാകപ്പല്‍ സേവനം പ്രയോജനപ്പെടുത്തുന്നതിനുള്ള പഠനങ്ങള്‍ പൂര്‍ത്തിയാക്കണം.

അനുയോജ്യമെങ്കില്‍ വേണ്ട ഇടപെടലുകള്‍ നടത്തി യാത്രാകപ്പല്‍ പദ്ധതി പൂര്‍ത്തീകരിക്കണമെന്ന് ബന്ധപ്പെട്ടവരോട് ആവശ്യപ്പെടുന്ന പ്രമേയം നസീര്‍ വാവ കുഞ്ഞു അവതരിപ്പിച്ചു. രണ്ട് പ്രമേയ വിഷയങ്ങളും വിപുലമായി ചര്‍ച്ച ചെയ്ത് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനു വേണ്ടി ജിദ്ദ ഇന്ത്യന്‍ കോണ്‍സുല്‍ ജനറലിനെ നേരില്‍ കണ്ട് നിവേദനം സമര്‍പ്പിച്ച് ചര്‍ച്ച നടത്തും.

Leave a Reply

Your email address will not be published. Required fields are marked *