Your Image Description Your Image Description

സൗദിയുടെ വിവിധ ഭാഗങ്ങളിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താനുള്ള പരിശോധന തുടരുന്നു. ഒരാഴ്ചക്കിടെ രാജ്യത്തി​െൻറ വിവിധ പ്രദേശങ്ങളിൽ നിന്ന് 19,199 വിദേശി നിയമലംഘകരെ അറസ്​റ്റ്​ ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിവിധ സുരക്ഷാ വിഭാഗങ്ങളുടെ വിവിധ യൂനിറ്റുകൾ നടത്തിയ സംയുക്ത പരിശോധനയിലാണ് ഇത്രയും പേരെ പിടികൂടിയത്​.

താമസനിയമ ലംഘനം നടത്തിയ  11,742 പേർ, അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിച്ച  4,103 പേർ, തൊഴിൽനിയമ ലംഘനം നടത്തിയ 3,354 പേർ എന്നിവരാണ് അറസ്​റ്റിലായതെന്ന് മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെയാണ്  916 പേർ അറസ്​റ്റിലായത്. ഇവരിൽ  46 ശതമാനം യമനികളും 53 ശതമാനം എത്യോപ്യക്കാരും മറ്റ്​ രാജ്യക്കാർ ഒരു​ ശതമാനവുമാണ്. 101 നിയമലംഘകർ സൗദി അറേബ്യയിൽ നിന്ന് പുറത്തേക്ക് പോകാൻ ശ്രമിച്ച് പിടിക്കപ്പെട്ടവരാണ്.

Leave a Reply

Your email address will not be published. Required fields are marked *