Your Image Description Your Image Description

മനാമ: ബഹ്‌റൈനിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ കേരള കാത്തലിക്ക് അസോസിയേഷന്‍ (കെ.സി.എ.) വാര്‍ഷിക പുതുവത്സര ക്രിസ്മസ് വിരുന്നിന് ഒരുങ്ങുകയാണെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജനുവരി 12 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് മനാമ ക്രൗണ്‍ പ്ലാസ കണ്‍വെന്‍ഷന്‍ സെന്ററില്‍ ക്രിസ്മസ്- പുതുവത്സര വിരുന്ന് സംഘടിപ്പിക്കുമെന്ന് ചാരിറ്റി ചെയര്‍മാന്‍ ജെയിംസ് ജോണ്‍ പറഞ്ഞു.

ക്രിസ്മസ്-പുതുവത്സര വിരുന്നിന് നോര്‍ത്തേണ്‍ അറേബ്യ അപ്പസ്‌തോലിക് വികാര്‍ ബിഷപ് ആല്‍ഡോ ബെറാര്‍ഡി, ഒ.എസ്.എസ്.ടി. മുഖ്യാതിഥി ആയിരിക്കുമെന്ന് കെ.സി.എ. പ്രസിഡന്റ് നിത്യന്‍ തോമസ് അറിയിച്ചു. ചാരിറ്റി ചെയര്‍മാന്‍ ജെയിംസ് ജോണിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ഈ വര്‍ഷത്തെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

കെ.സി.എ. ജനറല്‍ സെക്രട്ടറി വിനു ക്രിസ്റ്റി, കോര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എബ്രഹാം ജോണ്‍, സ്‌പോണ്‍സര്‍ഷിപ്പ് ചെയര്‍മാന്‍ സേവി മാത്തുണ്ണി, എന്റര്‍ടെയ്ന്‍മെന്റ് സെക്രട്ടറി ജിതിന്‍ ജോസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. അംഗങ്ങള്‍ക്കും ക്ഷണിതാക്കള്‍ക്കും പങ്കെടുക്കാവുന്ന ക്രിസ്മസ്- പുതുവത്സര പരിപാടിയെകുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ജെയിംസ് ജോണ്‍ (36925388), സേവി മാത്തുണ്ണി (38382676) എന്നിവരുമായി ബന്ധപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *