Your Image Description Your Image Description

സപ്ലൈകോയിൽ സബ്സിഡി ഉത്പന്നങ്ങൾ എത്തിതുടങ്ങി. സപ്ലൈകോ അറിയിച്ചിരിക്കുന്നത് 11 സബ്സിഡി ഇനങ്ങളാണ് എത്തിയതായാണ്. എന്നാൽ സാധാരണക്കാരനെ ഇരുട്ടടി നൽകാൻ ഉള്ള പുറപ്പാടിലാണ് സപ്ലൈകോ. സബ്സിഡി ഉത്പന്നങ്ങളുടെ വില കൂട്ടാൻ ആണ് പുതിയ ഒരുക്കങ്ങൾ. 13 ഇനം സബ്സിഡി സാധനങ്ങളുടെ വില ആണ് കൂട്ടാൻ പോകുന്നത്.

അടുത്ത മന്ത്രിസഭാ യോഗം വില കൂട്ടുന്നതടക്കം സപ്ലൈകോ പുനഃസംഘടനയെ കുറിച്ചുള്ള പ്രത്യേക സമിതി റിപ്പോർട്ട് പരിഗണിച്ചേക്കും. എൽഡിഎഫ് നേരത്തെ വിലകൂട്ടാൻ അനുമതി നൽകിയിരുന്നു. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്തായിരുന്നു ഈ തീരുമാനം. എന്നിരുന്നാലും നവകേരള സദസ് നടക്കുന്നതിനാൽ ഏന് വില കൂട്ടൽ താമസിച്ചത്.

ഒരേ വിലയാണ് 2016 മെയ് മുതൽ സപ്ലൈകോയിലെ 13 ഇനം അവശ്യസാധനങ്ങൾക്ക്. സപ്ലൈകോയുടെ നിലപാട് പിണറായി സര്‍ക്കാര്‍ പ്രധാന നേട്ടമായി എണ്ണിയിരുന്ന അവശ്യസാധന സബ്സിഡിയിൽ കാലോചിതമായ മാറ്റമില്ലാതെ പറ്റില്ലെന്നായിരുന്നു . ഒന്നുകിൽ പണം നഷ്ടം നികത്താൻ കൊടുക്കണം അല്ലെങ്കിൽ വിലകൂട്ടാൻ അനുമതി എന്ന കടുംപിടുത്തത്തിൽ നിന്നപ്പോൾ ആണ് വിലകൂട്ടാൻ തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *