Your Image Description Your Image Description

 മണിപ്പുരിൽ സമാധാന ഉടമ്പടി ലംഘിച്ച് യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ട് (യു.എൻ.എൽ.എഫ്.) അക്രമം അഴിച്ചുവിടുന്നതായി അധികൃതർ. നവംബർ 29-നാണ് പാംപൈയുടെ നേതൃത്വത്തിലുള്ള മണിപ്പുരിലെ ഏറ്റവും പഴക്കമുള്ള തീവ്രസംഘടനയായ യു.എൻ.എൽ.എഫ്. കേന്ദ്രസർക്കാരുമായി സമാധാനക്കരാറിലെത്തിയത്.

മണിപ്പുരിൽ ആദ്യമായാണ് ഒരു നിരോധിത തീവ്രസംഘടന രാജ്യത്തിന്റെ ഭരണഘടന അംഗീകരിച്ച് സർക്കാരുമായി കരാറിലെത്തിയത്. എന്നാൽ, മെയ്ത്തി വിഭാഗങ്ങളോട് അനുഭാവം പുലർത്തുന്ന സംഘടനയിലെ അംഗങ്ങൾ കീഴടങ്ങുകയോ ആയുധങ്ങൾ കൈമാറുകയോ ചെയ്തിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. കുക്കി വിഭാഗക്കാർ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളോടുചേർന്ന് ഇവർ ക്യാമ്പ് ചെയ്യുന്നതായും സുരക്ഷാസേനയ്ക്കുനേരേയുള്ള ആക്രമണങ്ങളിലടക്കം പങ്കാളികളാകുന്നുണ്ടെന്നും അധികൃതർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *