Your Image Description Your Image Description

വീണ്ടും അധികാരത്തിലെത്തിയാൽ നരേന്ദ്ര മോദി ഏകാധിപതിയാകുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പാർലമെന്റിൽ പ്രതിപക്ഷശക്തി കുറയുകയും മോദി ഭരണത്തിലെത്തുകയും ചെയ്താൽ ഭാവിയിൽ തിരഞ്ഞെടുപ്പുകൾ ഉണ്ടാകില്ലെന്നും അദ്ദേഹം ആരോപിച്ചു. മംഗളൂരുവിൽ കോൺഗ്രസ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഖാർഗെ.

ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാൻ കഴിയുന്ന ഏകപാർട്ടി കോൺഗ്രസാണ്. അതിനാൽ കോൺഗ്രസ് സ്ഥാനാർഥികളെ വിജയിപ്പിക്കണം. ഇല്ലെങ്കിൽ മോദി കരുത്തനാകും. സി.ബി.ഐ., ഇ.ഡി., ആദായ നികുതി, ജുഡീഷ്യറി, മാധ്യമങ്ങൾ എന്നിവയെയെല്ലാം ബി.ജെ.പി. കൈയിലെടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *