Your Image Description Your Image Description

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള 10 വർഷത്തെ ഭരണം രാജ്യത്തിനുണ്ടാക്കിയത് 28 ലക്ഷം കോടി രൂപയുടെ നഷ്ടമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം. മോദി അധികാരമേറ്റെടുത്തപ്പോൾ ഇന്ത്യയുടെ ജി.ഡി.പി. 100 ലക്ഷം കോടിയുടേതായിരുന്നു. മുൻ പതിവനുസരിച്ച് 10 വർഷത്തിൽ ഇരട്ടിയാകണം. എന്നാൽ, പുതിയ ബജറ്റിലെ വിവരമനുസരിച്ച് നിലവിലെ ആഭ്യന്തരോത്പാദനം 178 ലക്ഷം കോടി രൂപയുടേത് മാത്രമാണെന്നും മുൻ ധനകാര്യമന്ത്രികൂടിയായ ചിദംബരം ചൂണ്ടിക്കാട്ടി. കെ.പി.സി.സി.യുടെ ‘സമരാഗ്നി’ ജാഥയുടെ ജില്ലയിലെ പര്യടനത്തിന്റെ ഉദ്ഘാടനം തേക്കിൻകാട് മൈതാനത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം.

1990-91-ൽ ജി.ഡി.പി. 25 ലക്ഷം കോടിയായിരുന്നു. അടുത്ത 12 വർഷം നരസിംഹറാവു, ദേവഗൗഡ, ഗുജ്‌റാൾ, വാജ്‌പേയ് എന്നിവരാണ് ഭരിച്ചത്. ഇക്കാലയളവിൽ 50 ലക്ഷം കോടിയായി. പത്തുവർഷത്തെ യു.പി.എ. ഭരണം കഴിയുമ്പോൾ 100 ലക്ഷം കോടിയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *