Your Image Description Your Image Description

യുഎഇയിൽ താമസിക്കുന്നവർ‌ക്ക് സൗദി മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വീസ മിനിറ്റുകൾക്കകം ലഭിക്കും. ഈ വീസയിൽ ഉംറ നിർവഹിക്കാനും വിനോദ സഞ്ചാരത്തിനും ഇതോടെ അവസരം തുറക്കും. ഹജ്, ഉംറ മന്ത്രാലയവുമായി സഹകരിച്ച് സൗദി ടൂറിസം അതോറിറ്റി ആരംഭിച്ച ഏകീകൃത പോർട്ടലായ നുസുക് ആപ് വഴിയാണ് സൗകര്യം ഒരുക്കിയത്.

ദുബായിൽ ട്രാവൽ, ടൂറിസം, ഹജ്–ഉംറ ഏജൻസികൾ ഉൾപ്പെടെ നാനൂറിലേറെ കമ്പനികൾ പങ്കെടുത്ത സമ്മേളനത്തിൽ സൗദി ഹജ്, ഉംറ മന്ത്രി തൗഫീഖ് അൽ റബീഅയാണ് പദ്ധതി പ്രഖ്യാപിച്ചത്. മൾട്ടിപ്പിൾ എൻട്രി ഇ-വീസ ഉപയോഗിച്ച് ഒന്നിലേറെ തവണ സൗദി സന്ദർശിക്കാനും വർഷത്തിൽ പരമാവധി 90 ദിവസം താമസിക്കാനും സാധിക്കും. സൗദി വിഷൻ 2030ന്റെ ഭാഗമായി ഉറം തീർഥാടകരുടെ എണ്ണം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

  

Leave a Reply

Your email address will not be published. Required fields are marked *