Your Image Description Your Image Description

സൗദി സ്ഥാപകദിനത്തോടനനുബന്ധിച്ച് രാജ്യത്തുടനീളം വിപുലമായ ആഘോഷപരിപാടികൾ ആസൂത്രണം ചെയ്ത് സൗദി സാംസ്കാരിക മന്ത്രാലയം. ഫെബ്രുവരി 21 മുതൽ 26 വരെയുള്ള ദിവസങ്ങളിൽ  സാംസ്കാരികവും ചരിത്രപരവുമായ ആഘോഷങ്ങളാണ് ഒരുക്കുന്നത്. 1727 -ൽ ഇമാം ബിൻ സൗദ് ആദ്യ സൗദി രാജ്യം സ്ഥാപിച്ചതിന്റെ അടയാളമായാണ് എല്ലാ വർഷവും ഫെബ്രുവരി 22 ന് സ്ഥാപകദിനം ആഘോഷിക്കുന്നത്.

സാംസ്കാരിക മന്ത്രാലയത്തിൻ ആഭിമുഖ്യത്തിൽ സൗദിയുടെ വിവിധ നഗരങ്ങളിൽ  വൈവിധ്യമാർന്ന സാംസ്കാരികവിരുന്ന് അവതരിപ്പിക്കും.  സ്ഥാപക രാത്രികൾ എന്നപേരിൽ  നടത്തുന്ന  പരിപാടിയാണ് പ്രധാന ആകർഷണം. ഫെബ്രുവരി 21, 22 തീയതികളിൽ റിയാദിലെ ബൊളിവാർഡ് സിറ്റിയിലെ അബൂബക്കർ സാലം സ്റ്റേജിൽ ഒരുക്കുന്ന സായാഹ്ന പരിപാടി കവിതയുടെയും സംഗീതത്തിന്റെയും ഗൃഹാതുരമായ യാത്രയാണ് സമ്മാനിക്കുക.

Leave a Reply

Your email address will not be published. Required fields are marked *