Your Image Description Your Image Description

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് വ്യക്തമാക്കി കോൺഗ്രസ് മുൻ നേതാവും ഡെമോക്രാറ്റിക് പ്രോഗസീവ് ആസാദ് പാർട്ടി (ഡി.പി.എ.പി.) അധ്യക്ഷനുമായ ഗുലാംനബി ആസാദ്. മത്സരിക്കാനില്ലെന്നും തന്റെ പാർട്ടിസ്ഥാനാർഥികൾക്കായി പ്രചാരണത്തിനിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇടയ്ക്കിടെയുണ്ടാകുന്ന ഭീകരവാദ ആക്രമണങ്ങളെ ഭയന്ന് ജനങ്ങൾ സംസ്ഥാനം വിട്ടുപോകരുതെന്നും സ്ഥിതിഗതികൾ മെച്ചപ്പെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഭയമില്ലാതെ വരുന്ന തിരഞ്ഞെടുപ്പിനു തയ്യാറെടുക്കാനും ഗുലാംനബി ജനങ്ങളോട് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *