Your Image Description Your Image Description

സേവനങ്ങൾ നവീകരിക്കുന്നതിനും വികസിപ്പിക്കുന്നതിനും ജീവനക്കാരിൽനിന്ന് നൂതന ആശയങ്ങൾ സ്വീകരിച്ച് ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദേവ).

അതോറിറ്റിയുടെ ആഭ്യന്തര പ്ലാറ്റ്ഫോമായ അഫ്കാരിയിലൂടെ കഴിഞ്ഞ വർഷം 6235 നൂതന ആശയങ്ങളാണ് ദേവയ്ക്ക് ലഭിച്ചത്. ഇതുവരെ 85 ശതമാനം ആശയങ്ങളും നടപ്പാക്കിയിട്ടുണ്ട്.

ഭരണനേതൃത്വത്തിന്റെ കാഴ്ചപ്പാടുകൾക്ക് അനുസൃതമായി, എമിറേറ്റിന്റെ ഭാവി പുരോഗതിക്കായാണ് നൂതന ആശയങ്ങൾ സ്വീകരിക്കുന്നത്. ഇതിനായി സർഗാത്മകത നിറഞ്ഞ തൊഴിൽ അന്തരീക്ഷം വളർത്തുന്നതിന് ദേവ ശ്രദ്ധ നൽകുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *