Your Image Description Your Image Description

യു.എ.ഇ.യിൽ ചെറിയ തോതിൽ കാറ്റും മഴയുമുണ്ടായേക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. പകൽ മേഘാവൃതമായിരിക്കും. അബുദാബിയിൽ താപനില 34 ഡിഗ്രി സെൽഷ്യസ് വരെയും ദുബായിൽ 31 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാനും സാധ്യതയുണ്ട്. അതേസമയം പർവതപ്രദേശങ്ങളിൽ താപനില ഒമ്പത് ഡിഗ്രി സെൽഷ്യസിലേക്ക് കുറയുമെന്നും അധികൃതർ അറിയിച്ചു.

അതേസമയം ശൈത്യകാല ആഘോഷങ്ങള്‍ കലാശക്കൊട്ടിലേക്ക് കടക്കവെ അബൂദബിയില്‍ വിവിധ പരിപാടികളൊരുക്കി അധികൃതര്‍. രാജ്യത്തെ തന്നെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായ അല്‍ വത്ബ നഗരിയിലെ ശൈഖ് സായിദ് ഫെസ്റ്റിവലില്‍ വിവിധ അനുഭവങ്ങളാണ് ഓരോ ഘട്ടവും സമ്മാനിക്കുന്നത്. ജലകേളിയാസ്വാദകര്‍ക്ക് അബൂദബി പൈതൃക അതോറിറ്റി ഒരുക്കിയിരിക്കുന്നത് ഒന്നാന്തരം വിരുന്നുതന്നെയാണ്. അല്‍ മുഗീറ ബീച്ചില്‍ നടന്നുവരുന്ന 15ാമത് അല്‍ ദഫ്ര ജലോല്‍സവമാണ് ദൃശ്യവിരുന്നൊരുക്കിയിരിക്കുന്നത്. അബൂദബി മറൈന്‍ സ്‌പോര്‍ട്‌സ് ക്ലബ്ബുമായി സഹകരിച്ചാണ് പൈതൃക അതോറിറ്റി ഫെബ്രുവരി 25 വരെ അല്‍ ദഫ്ര വാട്ടര്‍ ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിരിക്കുന്നത്. പരമ്പരാഗത ജലകായികമല്‍സരങ്ങളടക്കം ഒട്ടേറെ പരിപാടികളാണ് ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്നത്. സമുദ്ര പൈതൃകത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നതാണ് പരിപാടി.

Leave a Reply

Your email address will not be published. Required fields are marked *