Your Image Description Your Image Description

ഒമാനിൽ തൊ​ഴി​ൽ നി​യ​മ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ 10 പ്ര​വാ​സി​ക​ളെ മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്ന്​ അ​റ​സ്റ്റു ചെ​യ്തു. തൊ​ഴി​ൽ മ​ന്ത്രാ​ല​യം, മ​സ്‌​ക​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ​യും റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ്പാ​ക്കി​യ സം​യു​ക്​​ത പ​രി​ശോ​ധ​ന കാ​മ്പ​യി​നി​ലാ​ണ്​ ഇ​വ​ർ പി​ടി​യി​ലാ​കു​ന്ന​ത്. തൊ​ഴി​ൽ നി​യ​മ​ത്തി​ലും അ​നു​ബ​ന്ധ ച​ട്ട​ങ്ങ​ളി​ലും പ​റ​ഞ്ഞി​രി​ക്കു​ന്ന വ്യ​വ​സ്ഥ​ക​ൾ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​യി​രു​ന്നു പ​രി​ശോ​ധ​ന.

ഇ​ൻ​സ്പെ​ക്ഷ​ൻ യൂ​നി​റ്റി​ന്‍റെ പി​ന്തു​ണ​യോ​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ റോ​ഡോ​ര​ങ്ങ​ളി​ലെ അ​ന​ധി​കൃ​ത ക​ച്ച​വ​ട​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ലം​ഘ​ന​ങ്ങ​ളാ​ണ്​ ക​​​ണ്ടെ​ത്തി​യ​ത്. നി​യ​മ​ന​ട​പ​ടി​ക​ൾ ന​ട​ന്നു​വ​രുക​യാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *