Your Image Description Your Image Description

ബരിമല: മണ്ഡലപൂജയ്‌ക്ക് അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്കഅങ്കിയും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര  ചൊവ്വാഴ്ച (ഡിസംബര്‍ 26) വൈകിട്ട് സന്നിധാനത്ത് എത്തിച്ചേരും.

തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ ഡിസംബര്‍ 27ന് 10.30നും 11.30നും ഇടയില്‍ നടക്കും.

തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ചിത്തിരതിരുനാള്‍ ബാലരാമവര്‍മയാണ് മണ്ഡലപൂജയ്‌ക്ക് ശബരിമല അയ്യപ്പന് ചാര്‍ത്താൻ 451 പവൻ തൂക്കമുള്ള തങ്ക അങ്കി സമര്‍പ്പിച്ചത്. ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍നിന്ന് ഡിസംബര്‍ 23നു രാവിലെ പുറപ്പെട്ട തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ചൊവ്വാഴ്ച ഉച്ചയ്‌ക്ക് 1.30ന് പമ്ബയിലെത്തും. അവിടെ വിശ്രമിച്ച ശേഷം സന്നിധാനത്തേക്ക് തിരിക്കുന്ന ഘോഷയാത്ര വൈകുന്നേരം 5.15ന് ശരംകുത്തിയില്‍ എത്തിച്ചേരും. ശരംകുത്തിയില്‍ ദേവസ്വം ബോര്‍ഡ് നല്‍കുന്ന ഔദ്യോഗിക സ്വീകരണത്തിനു ശേഷം 6.15 ന് തങ്ക അങ്കി പേടകം ശബരിമല അയ്യപ്പ സന്നിധിയില്‍ എത്തിക്കും. കൊടിമര ചുവട്ടിലും തങ്ക അങ്കിയ്‌ക്ക് വരവേല്‍പ്പ് നല്‍കും. 6.30ന് തങ്ക അങ്കി ചാര്‍ത്തിയുള്ള മഹാദീപാരാധന നടക്കും.

ഡിസംബര്‍ 27 ബുധനാഴ്ചയാണ് തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ. 10.30നും 11.30നും മധ്യേയാണ് മണ്ഡലപൂജ നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *